കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും ഇളവ് പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസിൽ അധിക ബാഗേജിന് 10 കിലോക്ക് 13 ദീനാറും ഇൻഡിഗോയിൽ നാലു ദീനാറുമായാണ് കുറച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇൻഡിഗോയിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമാണ് ഇളവ്. കഴിഞ്ഞ ഓഫ് സീസണിൽ ഡിസംബർ 11 വരെ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ എന്നനിലയിലേക്ക് അധിക ബാഗേജ് നിരക്ക് കുറച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI