കുവൈറ്റിലെ ഫിഫ്ത്ത് റിംഗ് റോഡിൽ ഇരു ദിശകളിലേക്കും, പ്രത്യേകിച്ച് മുഹമ്മദ് ബിൻ കാസിം സ്ട്രീറ്റ് ജംഗ്ഷനിലും ഇന്ന് മുതൽ താത്കാലികമായി ഗതാഗതം വഴിതിരിച്ചുവിുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. പുലർച്ചെ രണ്ട് മുതൽ അഞ്ച് വരെ അടുത്ത വ്യാഴാഴ്ച വരെ അടച്ചിടൽ തുടരും. അഞ്ചാമത്തെ റിംഗ് റോഡിൻ്റെ നിർണായകമായ ഈ ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തലുകളും നടത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്നും പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I8txqqdNEd4H03w7jaHkoi