കുവൈറ്റിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ജഹ്‌റയിലെ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്. ഏഴ് പൗരന്മാരാണ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നത്. കല്ലും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ഇവർ പരസ്പരം ആക്രമിക്കുകയായിരുന്നു. ഇതോടെ ആശുപത്രി മാനേജ്മെന്‍റ് സുരക്ഷാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. രണ്ട് കൂട്ടം യുവാക്കൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്. പിന്നീട് ഇരുവിഭാഗത്തെയും ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj