കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ശേഖരം കസ്റ്റംസ് പിടികൂടി. സാല്‍മി പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച 322 കാർട്ടന് പുകയിലയാണ് പിടിച്ചെടുത്തത്. മറ്റു വസ്തുക്കള്‍ക്കിടയില്‍ കണ്ടയ്നറില് ഒളിച്ചുകടത്താനായിരുന്നു ശ്രമം. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo