ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസിൻ്റെ നിർദേശപ്രകാരം ക്യാപിറ്റൽ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്, കുവൈത്തി പൗരനെ കബളിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് സിറിയക്കാരുടെ സംഘത്തെ അറസ്റ്റ് ചെയ്തു. പൗരനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് അര മില്യൺ ദിനാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായുള്ള ഏകോപിത ശ്രമങ്ങളിലൂടെ, അധികാരികൾ കുറ്റവാളികളുടെ സ്ഥാനം കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുക്കുകയുംപിന്നീട് ബാക്കി പ്രതികളെയും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo