അൽ-സബാഹിയയിലെ ഒരു എഞ്ചിനീയർ കണ്ണുകളുടെ നിറം കാരണം ഭാര്യയെ വിവാഹമോചനം ചെയ്തു. കോൺടാക്റ്റ് ലെൻസുകളില്ലാതെ വധു ഉണർന്നപ്പോൾ അവളുടെ യഥാർത്ഥ കണ്ണ് നിറം വെളിപ്പെടുത്തിയതോടെയാണ് കര്യങ്ങൾ വഷളായത്. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച്, ഉടൻ തന്നെ വരൻ വിവാഹമോചനം നേടി.കാഴ്‌ച പ്രശ്‌നത്തെത്തുടർന്ന് കോൺടാക്റ്റ് ലെൻസുകൾ ധരിച്ചിരുന്നതായും രാത്രിയിൽ മാത്രമാണ് അവ നീക്കം ചെയ്തതെന്നും വധു വിശദീകരിക്കാൻ ശ്രമിച്ചു. രണ്ട് മാസത്തെ വിവാഹ നിശ്ചയത്തിൽ വരൻ അവളുടെ കണ്ണുകളുടെ നിറത്തെ കുറിച്ച് അന്വേഷിച്ചിരുന്നില്ല. എന്നിട്ടും
വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കാൻ വരൻ തയ്യാറായില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo