കുവൈറ്റിലെ ഖൈത്താനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കെട്ടിടത്തിൽ തീപിടിച്ചു. കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദും അപകടസ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീപിടിത്തത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo