മയക്കുമരുന്ന് സംഭരണശാലയില്‍ റെയ്ഡ് നടത്തിയ സുരക്ഷാ സേനയുടെ നേര്‍ക്ക് വെടിവയ്പ്. കുവൈത്തിലെ കബ്ദ് പ്രദേശത്താണ് സംഭവം നടന്നത്. ബിദുനിയാണ് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.ജാഖുറിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് പേരടങ്ങുന്ന ബിദുനി സംഘമാണ് ഇവിടെയുണ്ടായിരുന്നത്. ഒരു സുരക്ഷാ സേനാംഗത്തിനും പ്രധാന പ്രതിക്കും ഗാര്‍ഡായി ജോലി ചെയ്യുന്ന ഒരു ഏഷ്യന്‍ സ്വദേശിക്കും പരിക്കേറ്റു.
പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ ആന്‍റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍, തോക്ക് തുടങ്ങിയവ റെയ്ഡില്‍ കണ്ടെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo