ബലിപെരുന്നാളിന് കുവൈത്തില്‍ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിച്ചേക്കും. ഈ വര്‍ഷം അറഫാ ദിനം ജൂണ്‍ 16 ഞായറാഴ്ചയാണെങ്കില്‍ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 16നാണ് അറഫാ ദിനമെങ്കില്‍ ജൂണ്‍ 17, 18, 19 തീയതികളിലാവും പെരുന്നാള്‍ അവധി ലഭിക്കുക. രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ അവധിയായി പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട് . വാരാന്ത്യ അവധിക്ക് ശേഷം ജൂണ്‍ 23 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. എന്നാല്‍ അറഫാ ദിനം ജൂണ്‍ 15 ശനിയാഴ്ച ആണെങ്കില്‍ ജൂണ്‍ 16,17,18 തീയതികളിലായിരിക്കും പെരുന്നാള്‍ അവധി ലഭിക്കുക. അവധിക്ക് ശേഷം ജൂണ്‍ 19 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. അങ്ങനെയാണെങ്കില്‍ നാല് ദിവസത്തെ അവധി ആകും ലഭിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
