ആശുപത്രികളിലെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലെയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലെ ജോലി രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ആരോഗ്യ മേഖലകളിലെ ഡയറക്ടര്‍മാര്‍, കേന്ദ്ര വകുപ്പുകള്‍, മെഡിക്കല്‍ ബോഡി മേധാവികള്‍ എന്നിവരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി പുറത്തിറക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo