തകർപ്പൻ സോളാർ എനർജി പദ്ധതിയുടെ പ്രഖ്യാപനത്തോടെ പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കാനുള്ള ധീരമായ ചുവടുവെക്കുകയാണ് കുവൈറ്റ് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സൗരോർജ്ജം വഴി ഒരു ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം കുവൈറ്റിൻ്റെ ഊർജ്ജ വൈവിധ്യവൽക്കരണ തന്ത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ടെൻഡറിംഗ് പ്രക്രിയ സുഗമമാക്കുന്നതിന്, സംയോജന കേന്ദ്രങ്ങൾ, വിതരണം എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിശദാംശങ്ങൾ കുവൈറ്റ് ഓയിൽ കമ്പനി തയ്യാറാക്കുന്ന ഈ പദ്ധതി ഊർജ്ജോൽപ്പാദനത്തോടൊപ്പം സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ കുറച്ചുകൊണ്ട് വരാനുള്ള എണ്ണ മേഖലയുടെ ആദ്യ ചുവടുവെപ്പ് കൂടി ആയിരിക്കും. കുവൈത്തിൻ്റെ വൈദ്യുതിയുടെപതിനഞ്ചു ശതമാനം നവീന സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഒത്തുചേരുന്നതാണ് കൂടിയാണ് പദ്ധതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
