കുവൈത്തിൽ നിന്ന് ലീവിന് നാട്ടിൽ പോയ പ്രവാസി അപകടത്തിൽ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കൽ കുറുമ്പാനത്തെ കൃഷ്ണദാസ് ആണ് മരിച്ചത്. 45 വയസായിരുന്നു. വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം.
കുവൈത്തിലെ കെ.ഡി.ഡി കമ്പനിയിൽ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo