താപനില 40 കടന്നു: ആരോഗ്യപ്രശ്നങ്ങളേറെ, ദാഹമില്ലെങ്കിലും വെള്ളം കുടി നിര്‍ത്തല്ലേ

40 ഡിഗ്രിക്കപ്പുറത്തേക്ക് വരെ ചൂട് എത്തിയിരിക്കുന്നു. ഇത് പലപ്പോഴും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ വെട്ടിലാക്കുന്ന അപകടകരമായ അവസ്ഥ വരെ ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ എപ്രകാരം പ്രതിരോധിക്കാം എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ചും എന്തൊക്കെ അപകടങ്ങളാണ് കാത്തിരിക്കുന്നത് ഈ ഉഷ്ണതരംഗത്തില്‍ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

വീട്ടില്‍ നിന്ന് തുടങ്ങാം

വീടുകളില്‍ പകല്‍ സമയം ചൂട് കൂടുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ വെയിലും ചൂടും കയറാതെ സംരക്ഷിക്കണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നത്. ഇത് കൂടാതെ രാവിലേയും വൈകിട്ടും ജനലുകള്‍ തുറന്നിട്ട് വീട്ടില്‍ തണുപ്പ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പകല്‍ സമയം എപ്പോഴും താഴത്തെ നിലയില്‍ തന്നെ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശരീരത്തിന്റെ താപനില നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം.

നിര്‍ജ്ജലീകരണം ശ്രദ്ധിക്കണം

നിര്‍ജ്ജലീകരണം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് വേനലില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം അവസ്ഥകളെ ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദാഹമില്ലെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ശരീരത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.

വൃക്കരോഗങ്ങള്‍

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ പലപ്പോഴും അത് വൃക്കരോഗങ്ങളിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഹീറ്റ്‌സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഇതിന്റെ ഫലമായി നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അപകടകരമായ അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തില്‍ എടുക്കേണ്ടതാണ്.

നേരിട്ട് വെയില്‍ കൊള്ളരുത്

നേരിട്ട് വെയില്‍ കൊള്ളുന്നത് പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും വെയില്‍ കൊള്ളുന്ന സാഹചര്യം പൂര്‍ണമായം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മധുരപാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് പകരമായി മോരിന്‍ വെള്ളം, ഫ്രഷ് ജ്യൂസ്, തണ്ണിമത്തന്‍ എന്നിവയെല്ലാം ശീലമാക്കാവുന്നതാണ്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കുന്ന ഒരു വേനലാണ് ഉള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz

Related Posts

Leave a Reply

Your email address will not be published. Required fields are marked *