കുവൈറ്റിലെ സാൽമിയ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലിക്കിടെയാണ് ദൗർഭാഗ്യകരമായ സംഭവം. റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ സംഘവും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥൻ മരിച്ചയാളുടെ മൃതദേഹം കൂടുതൽ വിശകലനത്തിനായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. പ്രോട്ടോക്കോൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് കരാറുകാരനെ അധികൃതർ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz