ജഹ്റ ഏരിയയിലേക്കുള്ള ആറു വാഹനങ്ങളാണ് ഒന്നിനു പിറകിൽ ഒന്ന് എന്ന നിലയിൽ കൂട്ടിയിടിച്ചത്. സിക്സ്ത് റിങ് റോഡിലെ 360 കോംപ്ലക്സിന് എതിർവശത്ത് ആണ് അപകടമുണ്ടായത്. പല വാഹനങ്ങളുടെയും മുൻഭാഗത്തിനും പിൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ വൈകാതെ നീക്കം ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. വാഹനം ഓടിക്കുന്നവർ അതിൽ പൂർണ ശ്രദ്ധ നൽകണമെന്നും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim