കുവൈത്തിൽ കുടിശ്ശികകൾക്കും പേമെൻറുകൾക്കുമായി വൈദ്യുതി, ജല മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക് ലിങ്കിങ് ചെയ്യുന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് വിവിധ സർക്കാർ വകുപ്പുകളുമായുള്ള കുടിശ്ശിക അടക്കണമെന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ വൈദ്യുതി, ജലം മന്ത്രാലയങ്ങളിൽ കുടിശ്ശിക ബാക്കിയുള്ളവർക്ക് വിസ പുതുക്കാനും മറ്റ് ആഭ്യന്തര മന്ത്രാലയ ഇടപാടുകൾ നടത്താനും കഴിയില്ല. വൈദ്യുതി, ജലം മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ വഴിയോ സർക്കാർ ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷൻ വഴിയോ കുടിശ്ശിക തീർപ്പാക്കാൻ കഴിയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim