ഒമാനിലെ ബിദിയ സനയായിൽ വെള്ളം കുത്തിയൊഴുകി മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. പെട്ടെന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം വര്‍ക്ക് ഷോപ്പിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടാവുകയായിരുന്നു. ഒരാൾക്ക് പരുക്കേറ്റു. കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന അശ്വിൻ റൂവിയാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
