കുവൈറ്റിൽ രണ്ട് മാസത്തിനിടെ യാത്ര വിലക്ക് ഏർപ്പെടുത്തിയത് 16000 പേർക്ക്

കുവൈറ്റിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 16000 പേർക്ക് യാത്ര വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈറ്റ് നീതിന്യായ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഗവർണറേറ് അടിസ്ഥാനത്തിൽ അഹ്മദിയിലാണ് കൂടുതൽ പേർക്ക് യാത്രാവിലക്ക് വിലക്കുള്ളത്. ജനുവരിയിൽ 6,642 യാത്രാ നിരോധന ഉത്തരവുകളും ഫെബ്രുവരിയിൽ 9,006 യാത്രാ നിരോധന ഉത്തരവുകളും പുറപ്പെടുവിക്കുവകയുണ്ടായി. അതെ സമയം ജനുവരിയിൽ 6,642 പേരുടെ യാത്രാവിലക്കും ഫെബ്രുവരിയിൽ 3,811 യാത്രാവിലക്കും ഒഴിവാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദിയിൽ 4321 പേർക്കാണ് ഈ കാലയളവിൽ യാത്രാവിലക്കുള്ളത്. ഫർവാനിയ (3641 ), ഹവല്ലി ( 2452 ), ജഹ്‌റ (2381 ), കാപിറ്റൽ സിറ്റി (1757 ), മുബാറക് അൽ-കബീർ (1096 ) എന്നിങ്ങനെയാണ് മറ്റു ഗവര്ണറേറ്റുകളുടെ കണക്ക്. കുടുബ കേസുകളുമായി ബന്ധപെട്ടു 1211 പേർക്കാണ് ഈ കാലയളവിൽ യാത്രാവിലക്കേർപ്പെടുത്തിയത്. വാടക സംബന്ധമായ കേസുകളിൽ ജനുവരിയിൽ 14,420 പേർക്കും ഫെബ്രുവരിയിൽ 13,389 പേർക്കും യാത്രാവിലക്കേർപ്പെടുത്തി. കുടുംബ കോടതിയിൽ 907 വാഹനം പിടിച്ചെടുക്കലും ജപ്തി നടപടികളും രേഖപ്പെടുത്തി. ഇതിൽ ജനുവരിയിൽ 474 ഉം ഫെബ്രുവരിയിൽ 433 ഉം കേസുകളാണ് രേഖപ്പെടുത്തിയത്. കുടുംബ കോടതിയിൽ ഭാര്യക്കും കുട്ടികൾക്കും ചെലവ് നൽകാതിരിക്കുന്നതിന് പുറമെ കള്ള ചെക്ക്, ബാങ്കുകൾ, ടെലിഫോൺ , ഇൻസ്റ്റാൾമെന്റ് , കെട്ടിട വാടക, വൈദ്യുതി ബില്ലുകൾ എന്നിവ അടക്കാത്തതിനെതിരെ സമർപ്പിച്ച കേസുകളിലാണ് കൂടുതൽ പേർക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version