കുവൈറ്റിൽ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. സരയത്ത് സീസണിന്‍റെ ആരംഭത്തോടെ തിങ്കളാഴ്ച രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. നേരിയ തെക്കുകിഴക്കൻ കാറ്റ് രാത്രി സജീവമാകും. ചൊവ്വാഴ്‌ച പകൽ മഴയ്‌ക്കുള്ള സാധ്യത വർധിക്കുകയും ചിലപ്പോൾ ഇടിമിന്നലുണ്ടാകുകയും ചെയ്യും. അടുത്ത ബുധനാഴ്ച കാലാവസ്ഥ സ്ഥിരത കൈവരിക്കും. തെക്കുപടിഞ്ഞാറൻ കാറ്റായ ‘സുഹൈലി’ എന്ന് വിളിക്കപ്പെടുന്ന കാറ്റിന്‍റെ സ്വാധീനം കാരണം ആഴ്‌ചയുടെ അവസാനം പകൽ സമയത്ത് 40 ഡിഗ്രി സെൽഷ്യസിലേക്ക് താപനില എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim