കുവൈത്തിൽ പ്രവാസികൾക്കായുള്ള ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി. ഫഹാഹീലിൽ ഹെൽത്ത് സെന്ററിന്റെ ഉത്ഘാടനം ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവധി നിർവഹിച്ചു .അഹ്മദി ഗവര്ണറേറ്റിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക സുരക്ഷ ചികിത്സ ലഭിക്കുന്ന ഏക കേന്ദ്രം കൂടിയാണിത് . പുതിയ ഹെൽത്ത് സെന്റർ പ്രവർത്തിച്ചു തുടങ്ങിയതോടെ ഫഹാഹീൽ പരിസര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ വിദേശികൾക്ക് കൂടുതൽ സൗകര്യ പ്രഥമാകും .ആരോഗ്യ-മെഡിക്കൽ കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന മൂന്നു നിലകളിലുള്ള കേന്ദ്രമാണിത്.18 ആം നമ്പർ ശുഊൻ വിസക്കാർക്കുള്ള ഒമ്പത് ക്ലിനിക്കുകളാണ് കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim