കുവൈറ്റിലെ ജഹ്റയില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടി. കൂടാതെ, എക്സ്ഹോസ്റ്റില്‍ കൃത്രിമത്വം നടത്തി ശബ്ദം കൂട്ടിയ വാഹനങ്ങളും പിടികൂടി. റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim