ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലുള്ള നിയമലംഘനവും, അനധികൃത സംഭാവനകളും; കുവൈത്തിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ടീമുകൾ 452 പള്ളികളിലും, ചാരിറ്റബിൾ സൊസൈറ്റികളുടെ ആസ്ഥാനത്ത് 79 തവണയും സന്ദർശനങ്ങളും നടത്തിയെന്ന് സാമൂഹികകാര്യ മന്ത്രാലയം. 31 സംഭാവന ശേഖരണ കിയോസ്കുകളും അധികൃതർ നിരീക്ഷിച്ചു.21 സ്റ്റാളുകളിൽ നിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്തു. 22 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഫാസ്റ്റ് മീൽസിനായി സംഭാവന ചോദിച്ച ഒരു റെസ്റ്റോറൻ്റിനെതിരെയും സോഷ്യൽ മീഡിയയിലൂടെ അത് ചെയ്ത ഒരു വാണിജ്യ കമ്പനിക്കെതിരെയും നടപടിയും സ്വീകരിച്ചു. ഈ ലംഘനങ്ങളെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിച്ചു. നിയന്ത്രണങ്ങൾ പാലിക്കാത്ത 99 പരസ്യങ്ങൾ കണ്ടെത്തി. അത്തരം ലംഘനങ്ങൾ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ചാരിറ്റികൾക്ക് നിർദ്ദേശം നൽകി. ചില മസ്ജിദുകളിലും നിയമലംഘനങ്ങൾ കണ്ടെത്തി. ഇത് എൻഡോവ്‌മെൻ്റ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തെ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Related Posts

Leave a Reply

Your email address will not be published. Required fields are marked *