അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങൾക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തൽ. സാങ്കൽപ്പിക അന്യഗ്രഹ ജീവിയുമായി ഇവർ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നവീൻ രഹസ്യഭാഷയിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.
മൂവരും സാങ്കൽപ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റൽ തെളിവുകൾ തെളിയിക്കുന്നത്. ആൻഡ്രോമീഡ ഗ്യാലക്‌സിൽ ജീവിക്കുന്ന മിതി എന്നയാളുമായ നടത്തുന്ന ചില ചോദ്യോത്തരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചുമൊക്കെയാണ് ഇതിൽ പരാമർശിക്കുന്നത്. ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ എന്ന ചോദ്യമാണ് മലയാളി ദമ്പതികൾ മുന്നോട്ടുവച്ചത്. മനുഷ്യനെ ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനെക്കുറിച്ച് മിതി വിവരിച്ചുനൽകുന്നുണ്ട്. ദിനോസറുകൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഉൾപ്പെടെ മിതി ദമ്പതികളോട് പറയുന്നുണ്ട്. ദിനോസറുകളെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഇവരെ സാങ്കൽപ്പിക അന്യഗ്രഹ ജീവി പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു.
ഭൂമിയിലെ 90 ശതമാനം മനുഷ്യരേയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നും സാങ്കൽപ്പിക അന്യഗ്രഹ ജീവി പറയുന്നു. അന്യഗ്രഹത്തിലേക്ക് യാത്ര ചെയ്യാനുള്ള സ്‌പേസ് ഷിപ്പുകളുടെ ചില ചിത്രങ്ങളും മരിച്ച മൂന്നുപേരുടേയും ലാപ്‌ടോപ്പുകളിലുണ്ട്. ഉൽക്കകളിലെ ആന്റി കാർബൺ ഇന്ധനം ഉപയോഗിച്ചുകൊണ്ട് സ്‌പേസ് ഷിപ്പുകൾ പ്രവർത്തിക്കുമെന്നും ദമ്പതികളെ സാങ്കൽപ്പിക അന്യഗ്രഹ ജീവികൾ പറഞ്ഞുവിശ്വസിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim