കടൽ മാർഗം കുവൈറ്റിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ 350 കിലോ കഞ്ചാവുമായി ആറ് മയക്കുമരുന്ന് വ്യാപാരികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ അന്വേഷണ വകുപ്പിൻ്റെയും കൂടാതെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ, കോസ്റ്റ് ഗാർഡ് കോർപ്‌സിൻ്റെ സഹകരണത്തോടെ കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ 13 ബാഗുകളിലായി നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് ആണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തുകാരെന്ന് സംശയിക്കുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim