കുവൈറ്റിൽ അശ്ളീല ചിത്രങ്ങളും, വീഡിയോകളും അയച്ചു നൽകി യുവാവിനെ അധാർമിക പെരുമാറ്റത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ക്ക് ക്രിമിനൽ കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അധാർമികതയ്‌ക്ക് പ്രേരണ, ദുഷ്‌പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇൻഫ്ലുവൻസര്‍ക്കെതിരെ കോടതി ചുമത്തിയത്. പ്രതി പരാതിക്കാരന് വാട്സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു. ഇതോടെ പരാതി നൽകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w