കുവൈറ്റിൽ സന്ദർശക വിസയിലെത്തുന്ന പ്രവാസികൾ വിസ നിയമം ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ്. താമസിക്കാൻ അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷവും രാജ്യത്ത് തങ്ങുന്ന സന്ദർശകരെ കൊണ്ടുവന്ന സ്പോൺസറായ വിദേശിയെയും നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. അതായത് ഒരു മാസ കാലയളവ് കണക്കാക്കി ഒരാളെ സന്ദർശക വിസയിൽ കൊണ്ടുവരികയും ആ കാലാവധി അവസാനിക്കുകയും ചെയ്താൽ സന്ദർശകന് വീണ്ടും ഒരാഴ്ച സമയം അനുവദിക്കും .ഈ ഒരാഴ്ചക്കുള്ളിൽ പിഴ അടച്ച് നാടുവിട്ടില്ലെങ്കിൽ സന്ദര്ശകനെയും അയാളെ കൊണ്ടുവന്ന വിദേശിയെയും നാടുകടത്തുകയാണ് ചെയ്യുക എന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സാലിം അൽ നവാഫ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w