കുവൈറ്റ് സിറ്റി: അനധികൃത മദ്യവിൽപന നടത്തിയ പ്രവാസിയെ കുവൈറ്റിൽ അറസ്റ്റു ചെയ്തു. ഫഹാഹീലിലാണ് സംഭവം നടന്നത്. പ്രാദേശികമായി ഉൽപാദിപ്പിച്ച 28 കുപ്പി മദ്യം ഇയാളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ബാഗുമായി കാൽനടയായി പോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് പ്രവാസിയെ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w