ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. കാർഷിക മേഖലയിലെ ജീവനക്കാരനായിരുന്നു. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Related Posts
Kuwait Court abduction; കുവൈത്തിൽ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി
Kuwait parking dispute; പാർക്കിങ് തർക്കം കയ്യാങ്കളയിലേക്ക്, കുവൈത്തിൽ പ്രവാസിയുടെ താടിയെല്ല് തകർത്തു