ഗസ്സയിലേക്ക് കുവൈറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായെത്തിയ ട്രക്കിന് നേരെ ബോംബാക്രമണം; 9 പേർ കൊല്ലപ്പെട്ടു

ഗസ്സയിലേക്ക് കുവൈറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായെത്തിയ ട്രക്കിന് നേരെ ഇസ്രായേൽ ബോംബാക്രമണം. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹ് നഗരത്തിലാണ് സംഭവം. ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ട്രക്ക് പൂർണ്ണമായി തകർന്നിട്ടുണ്ട്. ഗസ്സയിൽ പലസ്തീനികൾക്കെതിരെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇതാദ്യമായല്ല ഇസ്രായേൽ സൈന്യം ഗാസയിൽ സഹായ ട്രക്കുകൾക്ക് നേരെ ആക്രമണം നടത്തുന്നത്.വ്യാഴാഴ്‌ച അൽ നബുൾസി റൗണ്ട്എബൗട്ട് പ്രദേശത്ത് സഹായ ട്രക്കുകളുടെ വരവ് കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ഇസ്രായീൽ സേന വെടിയുതിർത്തിരുന്നു .ഗാസ സിറ്റിയുടെ തെക്ക് റാഷിദ് സ്ട്രീറ്റിൽ നടന്ന സംഭവത്തിൽ 118 ഫലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത് .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version