രാജ്യത്ത് വരുന്ന ഏതാനും ദിവസങ്ങൾ താപനിലയിൽ കുറയുകയും മഴപെയ്യാൻ സാധ്യതയുമുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാലാവസഥ പ്രതിഭാസം രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ പരമാധി താപനില ശരാശരി 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ 7-9 ഡിഗ്രി വരെ കുറയും. ശനിയാഴ്ച പകൽ താപനില 22-24 നും ഇടയിലും രാത്രി 11- 13 നും ഇടയിലായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w