സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സ്‍മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ഓവറോൾ തലത്തിൽ ആറാം റാങ്കും കുവൈത്തിൽ ഒന്നാം റാങ്കും നേടിയ ഐസിഎഫ് ജലീബ് മദ്രസ വിദ്യാർത്ഥി ഫിസാൻ സാദിഖിന് ജലീബ് മദ്രസ കമ്മിറ്റി ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി നൽകി. ഐസിഎഫ് കുവൈത്ത് പ്രസിഡണ്ട് അലവി സഖാഫി തെഞ്ചേരി, സെക്രട്ടറി അബ്ദുള്ള വടകര, അബ്ദുൽ അസീസ് സഖാഫി, മദ്രസ പ്രിൻസിപ്പൾ അഹ്മദ് സഖാഫി കാവനൂർ, മദ്രസ ഭാരവാഹികളായ നൗഷാദ് തലശ്ശേരി, നിസാർ വലിയകത്ത്, സത്താർ ക്ലാസിക്, ഹൈദരലി സഖാഫി എന്നിവർ പങ്കെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w