കുവൈറ്റിൽ അവിവാഹിതരായ സ്വദേശികൾക്ക് നക്ഷത്ര ഹോട്ടലുകളിൽ സ്വതന്ത്രമായി റൂം ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. അവിവാഹിതരോ വിവാഹിതരോ ആയ കുവൈത്തികൾക്ക് ഹോട്ടൽ താമസം സ്വതന്ത്രമായി റിസർവ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിലും, അത്തരം താമസങ്ങൾ നിരോധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ നേരത്തെ വന്നിരുന്നു.ഈ നിയന്ത്രണം ഒഴിവാക്കി സ്വദേശി ബാച്ചിലർമാർക്ക് ഒറ്റക്ക് ഹോട്ടലുകളിൽ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w