കുവൈറ്റിലെ ജഹ്‌റയിൽ രണ്ട് കുവൈറ്റി പൗരന്മാരെ വെടിവെച്ച കേസിൽ പ്രതി പിടിയിൽ. വെടിവെച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സ്ഥലത്തെത്തി. പ്രതി തന്റെ സുഹൃത്തിനെയും സുഹൃത്തിൻ്റെ സഹോദരനും നേരെയാണ് വെടിയുതിർത്തത്. പരിക്കേറ്റ രണ്ടുപേരെയും ജഹ്‌റ ആശുപത്രിയിൽ ചികിത്സയ്ക്കായി റഫർ ചെയ്തു. താനും സുഹൃത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വെടിയുതിർത്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Tailor Shop Burgled in Kuwait; കുവൈത്തിൽ തയ്യൽ കടയിൽ വൻ കവർച്ച; പൂട്ട് തകർത്ത് കടത്തിയത് ലക്ഷങ്ങൾ; പ്രതി…
kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം