ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും സ്ക്രൂ കിട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. സ്ക്രൂ അടങ്ങിയ സാന്‍ഡ്‌വിച്ചിന്റെ ചിത്രം പങ്കുവെച്ചാണ് പരാതി അറിയിച്ചിരിക്കുന്നത്. റെഡിറ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാന്‍ഡ്‌വിച്ചില്‍ സ്ക്രൂ ഇരിക്കുന്നത് വ്യക്തമായി കാണാം. ഫെബ്രുവരി ഒന്നിന് ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ നടന്നതായാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇൻഡിഗോ എയര്‍ലൈൻസ്. പോസ്റ്റിനു പിന്നാലെ സമാനാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ നിന്നും കീടങ്ങളും പാറ്റകളും ലഭിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr