കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, ബ്ലാക്ക് മെയിൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്ത 7 പ്രവാസികൾക്ക് 7 വർഷം തടവു ശിക്ഷ. ശിക്ഷ കാലാവധിക്ക് ശേഷം പ്രതികളെ രാജ്യത്തു നിന്ന് നാടുകടത്തും. വിദേശ പ്ലാറ്റ്ഫോമുകൾ വഴി പണം നിക്ഷേപിച്ചാൽ പെട്ടെന്ന് വൻ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വദേശിയുടെ പക്കൽനിന്ന് 1.57 ലക്ഷം ദിനാർ (4.24 കോടി രൂപ) കുവൈത്തിലുള്ള 2 പ്രവാസി വനിതകൾ ഈടാക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് തന്റെ പേര് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഭീമമായ തുക രാജ്യത്തിനു പുറത്തേക്കു അയയ്ക്കാൻ നിർബന്ധിച്ചതെന്ന് സ്വദേശി പറയുന്നു. പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാൻ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. വനിതകളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് യൂറോപ്പ് ആസ്ഥാനമായാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
പരീക്ഷ എഴുതാത്തവർക്കും മാർക്ക് ഉറപ്പ്! ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം: പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു
ഫോണിലെന്താ ശബ്ദം! അടിയന്തര സാഹചര്യങ്ങളിൽ ഇനി ഫോണിൽ അലർട്ട് എത്തും; കുവൈറ്റിൽ പുതിയ സുരക്ഷാ സംവിധാനം റെഡി!