കുവൈറ്റിൽ മിഠായി ഉണ്ടാക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ കൈ ജഹ്‌റ സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി പുറത്തെടുത്തു. ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിൽ പലഹാര നിർമാണ ഫാക്ടറിയിലെ യന്ത്രത്തിലാണ് തൊഴിലാളിയുടെ കൈ കുടുങ്ങിയത്. അഗ്‌നിശമന സേനാംഗങ്ങൾ എത്തി അപകടം കൈകാര്യം ചെയ്യുകയും തൊഴിലാളിയുടെ കൈ പുറത്തെടുക്കുകയും ചെയ്തു. കൂടുതൽ വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr