മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് പാരിഷ് മ്യൂസിക്കൽ നൈറ്റ് ‘Resounding Cymbals’ പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈറ്റ് ഇടവക വികാരി വെരി റവ.പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവ വികാരി റവ. എൻ. എം ജെയിംസ് ആണ് പ്രകാശനം ചെയ്തത്.ഈ മാസം എട്ടാം തീയതി വൈകിട്ട് 7 30ന് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രോഗ്രാം നടത്തപ്പെടുന്നതാണ്. ഇടവക സെക്രട്ടറി മൃദുൻ ജോർജ് , ട്രസ്റ്റി രാഗിൽ സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ,യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ,മീഡിയ കോർഡിനേറ്റർ ജസ്വിൻ,പ്രിൻസ്, ജിതിൻ എന്നിവർ പങ്കെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക