അവധി ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വാഹനം മരുഭൂമിയിലേക്ക് മറിഞ്ഞ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാന്‍ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസക്ക് സമീപം മരുഭൂമിയില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
വൈകിട്ട് ജംഷീറിന്റെ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അല്‍ഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.
ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്‌മെന്റ് റെന്റെല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിന്റെ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അല്‍ഹസ ഉംറാന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr