ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 20 ഓളം കടകളാണ് കത്തിയമര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തി നശിച്ചു. പതിനാറിലേറെ കടകളാണ് കത്തിയത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്. അപകടകാരണം വ്യക്തമല്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr