കുവൈറ്റിൽ അഞ്ച് വയസിനു മുകളിൽ പ്രായം ഉള്ള കുട്ടികൾക്ക് കുടുംബവിസ ഇല്ല

കുവൈറിൽ അഞ്ചു വയസ്സിനു മുകളിൽ പ്രായമായ കുട്ടികൾക്ക് കുടുംബ വിസ നൽകില്ല. നേരത്തെ പതിനഞ്ച് വയസ്സ് ആയിരുന്നു
കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി . എന്നാൽ പ്രത്യേക കേസുകളിൽ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി പ്രകാരം ഈ നിബന്ധനയിൽ ഇളവ് നൽകും.ഭർത്താവിന്റെ സ്പോണ്സര്ഷിപ്പിൽ കുടുംബവിസയിലെത്തുന്ന ഭാര്യക്കോ കുവൈത്തിലുള്ള ഭാര്യയുടെ സ്പോണ്സര്ഷിപ്പിലെത്തുന്ന ഭർത്താവിനോ 18 ആം നമ്പർ തൊഴിൽ വിസയിലേക്ക് മാറാൻ അനുമതിയുണ്ടായിരിക്കില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ. ആർട്ടിക്കിൾ 22 ആം നമ്പർ കുടുംബവിസയിലെത്തുന്നവർക്ക് ആനിലയിൽ തന്നെ തുടരണം. കുടുംബ വിസ അനുവദിക്കുന്നത് കഴിഞ്ഞ ദിവസം തുടങ്ങിയത് പിന്നാലെയാണ് പുതിയ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy