തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. അറുപത് വയസുള്ള നളിനിയെ കൊലപ്പെടുത്തിയ മകന്‍ മോസസ് പൊലീസിന്റെ പിടിയില്‍. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോസസ് അമ്മ നളിനിയെ കത്തിച്ച് കൊന്നത്.
മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഈ സമയം നളിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ താമസിക്കുന്ന ഇളയമകന്‍ ഭക്ഷണം നല്‍കാനായി രാവിലെയെത്തിയപ്പോളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. മൃതദേഹം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു കാലില്‍ തുണികൊണ്ട് കെട്ടിയിട്ടുണ്ട്. മൃതദേഹത്തിന് മുകളില്‍ കരിങ്കല്ലുമുണ്ട്. ഓടിരക്ഷപെടാതിരിക്കാനായി ഇങ്ങനെ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നത്. കൊലയ്ക്ക് ശേഷം വീട്ടില്‍ തന്നെയുണ്ടായിരുന്ന മോസസിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വെള്ളറട പൊലീസെത്തി പിടികൂടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv