രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കുവൈറ്റിലെ കമ്പനികൾ. രണ്ട് കമ്പനികളിലായി 9 പ്രവാസികളെയാണ് നാടുകടത്തിയത്. ഇവരെ കുവൈറ്റിൽ നിന്ന് കയറ്റി അയയ്ക്കുകയും ചെയ്തു. ഇവർ ജോലി ചെയ്യുന്ന കമ്പനികളിൽ തിങ്കളാഴ്ചയാണ് ആഹ്ളാദസൂചകമായി മധുര വിതണം നടത്തിയത്. പിന്നീട് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതിന് ശേഷം തിങ്കളാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ എന്നോ ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നിന്നും യാതൊരു വിധ വിവരങ്ങളും ഇത് വരെ ലഭ്യമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr