കുവൈറ്റിൽ പ്രിവൻഷൻ സെക്‌ടറിന്റെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിൽ, ജനറൽ ഫയർ ഫോഴ്‌സ് മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നാല് സ്റ്റോറുകൾ അടച്ചുപൂട്ടി, മറ്റ് ഏഴ് കടകൾക്ക് മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങൾ സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. കൂടാതെ, സാധുവായ പബ്ലിക് ഫയർഫോഴ്‌സ് ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്, ഇത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr