കുവൈറ്റില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കളർ പേനയുടെ രൂപത്തിൽ കാനഡയിൽ നിന്നും രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ ഇനേസി, സൂപ്രണ്ട് ഫഹദ് അൽ തഫ്ലാൻ എന്നിവരുടെ മേൽനോട്ടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് എയർ കാര്‍ഗോ വഴിയെത്തിയ പാഴ്സലിനുള്ളിൽ നിന്ന് 29 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr