സുബിയയിലെ ക്യാമ്പിങ്ങിനിടെ യുവാവിന് വെടിയേറ്റു. വയറ്റിൽ വെടിയേറ്റ ആളെ ജഹ്റ ആശുപത്രിയിലെ അപകട വിഭാഗത്തിലെത്തിച്ചു ബുള്ളറ്റ് നീക്കം ചെയ്തു. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിക്കേറ്റയാളുടെ സഹോദരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
തങ്ങൾക്കു നേരെ വെടിവെപ്പ് ഉണ്ടായതായും ഒരു ബുള്ളറ്റ് സഹോദരനിലും മറ്റൊന്ന് അവർ ഇരുന്ന ടെന്റിലും പതിച്ചതായി സഹോദരൻ പറഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും ക്യാമ്പ് പരിശോധിച്ചപ്പോൾ ശക്തമായ എയർ റൈഫിളിൽ നിന്നുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr