കുവൈറ്റിലെ ജഹ്റ ഗവർണറേറ്റിൽ നടന്ന രണ്ട് വൻ മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. രണ്ട് സംഭവങ്ങളിലായി ഏകദേശം 28,000 ദീനാറിന്റെ വസ്തുക്കൾ മോഷണം പോയി. വിവിധ കേബിളുകൾ, ആക്സസറികൾ, ചെമ്പ് കണ്ടക്ടറുകൾ, മറ്റു വസ്തുക്കൾ എന്നിവയാണ് ഒരിടത്തുനിന്ന് നഷ്ടപ്പെട്ടത്. ഇവക്ക് 11,121 ദീനാർ മൂല്യം കണക്കാക്കുന്നു. രണ്ടാമത്തെ കേസിൽ ഫാമിന്റെ പ്രധാന വാതിലും ഇലക്ട്രിക്കൽ റൂമിന്റെയും സ്റ്റോർ റൂമിന്റെയും വാതിലും തകർത്താണ് മോഷണം. രണ്ടു എയർകണ്ടീഷനിങ് യൂനിറ്റുകൾ, രണ്ടു പവർ ജനറേറ്ററുകൾ, മൂന്നു എയർ സിലിണ്ടറുകൾ എന്നിവ ഇവിടെ നിന്ന് നഷ്ടപ്പെട്ടു. ഇവക്ക് മൊത്തം 16,750 ദീനാർ കണക്കാക്കുന്നു. സംഭവത്തിൽ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് വിരലടയാളം ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധനെ ചുമതലപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr