ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. ചികിത്സയിൽ തുടരുകയാണ്. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; ശരീരമാകെ മുറിവ്; കൈക്ക് പൊട്ടൽ, ദേഹമാസകലം അടിയേറ്റ പാടുകൾ