കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇനിമുതൽ പാർട്ടി ടൈം ജോലി ചെയ്യാൻ അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. നിയമം വരുന്നതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് യഥാർത്ഥ സ്പോൺസർമാരല്ലാത്ത തൊഴിലുടമകൾക്കൊപ്പം പാർട്ട് ടൈം ജോലികളിൽ ഏർപ്പെടാനാകും.നടപടിക്രമങ്ങളുടെ ചട്ടങ്ങൾ തയാറാക്കുന്നതിന് ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിർദേശം നൽകി. ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നും റിമോട്ട് വര്‍ക്ക് ചെയ്യുവാനും അനുമതി നല്‍കിയിട്ടുണ്ട്.ജനുവരി ആദ്യം മുതൽ നിയമം പ്രാബല്യത്തിൽ വരും.തൊഴിലാളികൾ മറ്റൊരു കമ്പനിയിൽ പാർട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം.പാർട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂർ ആയിരിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.എന്നാൽ കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവിൽ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ കമ്പനികളെ അനുവദിക്കുന്നതാണ് തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr