കാഞ്ഞങ്ങാട് ചുള്ളിക്കര പൂടങ്കല്ല് സ്വദേശി അബൂബക്കർ പാട്ടില്ലത്ത് (69) കുവൈറ്റിൽ നിര്യാതനായി. അൽകുലൈബ് ഇന്റർനാഷണൽ കമ്പനിയിൽ 45 വർഷക്കാലമായി ജീവനക്കാരനാണ്. മെഹബൂലയിൽ കമ്പനി ക്വാർട്ടേഴ്സിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണ്. കാലത്തു ഉണരാത്തതിനാൽ കമ്പനി അധികൃതർ എത്തി പരിശോധിക്കുമ്പോഴേക്കും മരണം. സംബന്ധിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജസീം, ആയിശ നിഹാൻ. മയ്യിത്ത് കുവൈത്തിൽ മറവു ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനം കെ.കെ.എം.എ മാഗ്നെറ്റ് ടീം നേതൃത്വത്തിൽ നടന്നുവരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr