യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി വീഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസില്‍ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ ഷമീറിനെയാണ് (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതി ഷമീറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഖത്തറില്‍ ജോലി ചെയ്തു വന്നിരുന്ന പ്രതിയെ ഈ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr